ഷൂട്ടിനിടെ ഇടവേള, വിശ്രമിക്കാന്‍ അടുത്തുള്ള വീട്ടില്‍ കയറി; കുശലാന്വേഷണവുമായി മമ്മൂട്ടി: വിഡിയോ വൈറല്‍

0

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍ കാണുന്നത്.

മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടില്‍ കയറിയത്. വീടിന്‍റെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടില്‍ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു.പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്നാണ് പ്രായമായ സ്ത്രീ മമ്മൂട്ടിയോട് പറഞ്ഞത്. സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു താരത്തിന്‍റെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here