തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും മലേഷ്യയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍

0

തിരുവനന്തപുരം: ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതല്‍ മുതല്‍ ദിവസേന 2 സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍സ് എന്നിവ ദിവസേന 8 സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സര്‍വീസുകള്‍ 10 ആകും.

ആദ്യ വിമാനം (യുകെ 524) രാവിലെ 5:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7:15ന് ബംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (യുകെ 525) രാവിലെ 8:15 ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബംഗളൂരുവില്‍ എത്തും.മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു.മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയില്‍ രണ്ടു ദിവസം നടത്തിയിരുന്ന സര്‍വീസ് ചൊവ്വാഴ്ച മുതല്‍ 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

Leave a Reply