തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് ഇന്ന് 42ാം പിറന്നാള്‍. പ്രിയ താരത്തിന്റെ പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. താരത്തെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാത്രി നൂറു കണക്കിന് ആരാധകരാണ് ഹൈദരാബാദിലെ വീടിനു മുന്നില്‍ എത്തിയത്.
ഇന്നലെ പാതിരാത്രിയോടെയാണ് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ തടിച്ചുകൂടിയത്. പിന്നാലെ വീടിന് പുറത്തെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. പ്രിന്റഡ് ഷര്‍ട്ടും ജോഗേഴ്‌സും അണിഞ്ഞെത്തിയ അല്ലു അര്‍ജുന്‍ കൂപ്പു കൈകളോടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് വന്നത്. ആരാധകരുടെ പിറന്നാള്‍ ആശംസകള്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ.താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുഷ്പ 2ന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കുറിച്ചുകൊണ്ട് താരം തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്. സാരിയില്‍ ഫൈറ്റ് ചെയ്യുന്ന അല്ലു അര്‍ജുനെ ആണ് ടീസറില്‍ കാണുന്നത്.
Home entertainment അല്ലു അര്‍ജുന് 42ാം പിറന്നാള്‍, ആശംസകളുമായി വീടിനു വെളിയില്‍ തടിച്ചുകൂടി ആരാധകര്‍; ആവേശമായി ‘പുഷ്പ 2’...