2024ല്‍ ലോകത്തെ സ്വാധീനിച്ച 100 പേര്‍; ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടി ആലിയ ഭട്ട്

0

ടൈം മാഗസിന്‍ പുറത്തുവിട്ട 2024ലെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടംനേടി ആലിയ ഭട്ട്. പട്ടികയില്‍ സ്ഥാനം നേടിയ ഏക ബോളിവുഡ് താരമാണ് ആലിയ. ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് താരം പട്ടികയില്‍ ഇടംനേടിയത്.

താരത്തിന്റെ ആത്മസമര്‍പ്പണത്തേയും കഠിനാധ്വാനത്തേയും സംവിധായകന്‍ ടോം ഹാര്‍പര്‍ മാഗസിനില്‍ പ്രശംസിച്ചിട്ടുണ്ട്. ടോം ഹാര്‍പ്പറിന്റെ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍സിലൂടെയാണ് താരം ഹോളിവുഡിലേക്ക് അരങ്ങേറിയത്. പട്ടികയില്‍ ഉള്‍പ്പെടാനായതില്‍ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് ആലിയയും രംഗത്തെത്തി. പട്ടികയില്‍ ഇടംനേടാനായതില്‍ അഭിമാനമുണ്ടെന്നാണ് ചാരം കുറിച്ചത്. നല്ല വാക്കുകള്‍ക്ക് ടോം ഹാര്‍പ്പറിന് നന്ദി പറയാനും താരം മറന്നില്ല.ആലിയയെ കൂടാതെ ഹോളിവുഡ് നടനും സംവിധായകനുമായ ദേവ് പട്ടേലും പട്ടികയില്‍ ഇടംപിടിച്ചു. ആദ്യമായി സംവിധാനം ചെയ്യുന്ന മങ്കി മാന്‍ റിലീസിന് ഒരുങ്ങവെയാണ് താരത്തിന്റെ നേട്ടം. കൂടാതെ ഗുസ്തി താരം സാക്ഷി മാലിക്കും പട്ടികയില്‍ ഇടംനേടി. ലൈംഗിക അതിക്രമത്തിന് എതിരായ പോരാട്ടമാണ് താരത്തെ ലോകത്തെ സ്വീധാന ശക്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here