മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു

0

തൊടുപുഴ: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

ഇന്നലെ രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്. ആന ജനവാസ മേഖലയിൽ തുടരുന്നതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here