‘മനോഹരമായ ഈ പുതു ജീവിതം സമ്മാനിച്ചതിന് പ്രിയപ്പെട്ടവന് നന്ദി’, പിറന്നാള്‍ ദിനത്തില്‍ ലെന

0

പിറന്നാള്‍ ദിനത്തില്‍ പങ്കാളിയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് ചലച്ചിത്ര താരം ലെന. മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി എന്നാണ് ലെന കുറിച്ചത്.

മാര്‍ച്ച് 18നായിരുന്നു ലെനയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ താരം എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവില്‍ വച്ചു നടന്ന ചടങ്ങില്‍ ലെനയെ പരിചയപ്പെടുവാനും പുസ്തകം വാങ്ങുവാനുമായി നിരവധിപ്പേര്‍ എത്തിയിരുന്നു.

റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നില്‍ക്കുന്ന ഫോട്ടോക്കൊപ്പം ‘മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ബര്‍ത്ത് ഡേ,ലൗ, ന്യൂ ലൈഫ് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിലെ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാര്‍ത്തയുമായി ലെന എത്തിയത്. താനും ഗഗന്‍യാന്‍ ദൗത്യ തലവന്‍ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തി.

ജനുവരി 17 നാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും ലെനയും വിവാഹിതരായത്. ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്.

Leave a Reply