തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
നാളെ എട്ട് ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. വയനാട്, പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ജില്ലകളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. 15.6 മുതല്‍ 64.5 മില്ലീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.ഇതിനിടെ, സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.