ജലക്ഷാമം രൂക്ഷം; കാര്‍ കഴുകുന്നതിനും ചെടിക്ക് വെള്ളമൊഴിക്കുന്നതിനും വിലക്ക്, 5000 രൂപ പിഴ

0

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൂന്തോട്ട പരിപാലനത്തിനും കാര്‍ കഴുകുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍. ഉത്തരവ് ലംഘിച്ചാല്‍ 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരിക.

കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്ത് കുറവു മഴ ലഭിച്ചതിന്റെ ഫലമായി നഗരത്തിലുടനീളം മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയിരുന്നു. ഏപ്രില്‍, മേയ്, മാസങ്ങള്‍ക്ക് മുന്‍പേ ബെംഗളൂരു നഗരം ജലക്ഷാമത്തില്‍ വലയുകയാണ്. അപ്പാമെന്റിലും കോപ്ലക്‌സുകളിലും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കും കുടിവെള്ളം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. സോഷ്യല്‍മീഡിയയിലടക്കം ജലക്ഷാമം ചര്‍ച്ചയായതോടെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply