പ്രസിദ്ധ് കൃഷ്ണയും ഐപിഎല്‍ കളിക്കില്ല; രാജസ്ഥാന് കനത്ത നഷ്ടം

0

ജയ്പുര്‍: മുഹമ്മദ് ഷമിക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും. താരവും പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് പ്രസിദ്ധ്.

ഷമിയും പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഷമി. ഇരുവരും ഐപിഎല്‍ കളിക്കില്ലെന്നു ബിസിസിഐ സ്ഥിരീകരിച്ചു.നിലവില്‍ പ്രസിദ്ധ് കൃഷ്ണ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ഋഷഭ് പന്ത് ഒന്നര വര്‍ഷത്തിനു ശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്നു ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.

Leave a Reply