രേഖയില്ല; കോഴിക്കോട് 58,000 രൂപ പിടിച്ചെടുത്തു

0

കോഴിക്കോട്: എലത്തൂരിൽ രേഖകളില്ലാതെ പണം പിടികൂടി. 58,000 രൂപയാണ് പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകൾ അടക്കം നിരീക്ഷിക്കാനായി രൂപീകരിച്ച സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 1,64,500 രൂപ പരിശോധനയിൽ പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here