സമരാഗ്നി വേദിയിലെ ദേശീയ ഗാനം; ‘എന്‍റെ തല എന്‍റെ ഫിഗർ’ കാലം കഴിഞ്ഞു; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

0

മലപ്പുറം: കെപിസിസി സംഘടിപ്പിച്ച സമരാഗ്നിയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനം തെറ്റിച്ച് ആലപിച്ചത് വിവാദമായതിന് പിന്നാലെ നേതാക്കൾക്കെതിരെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുരം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ.

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണെന്ന് ഹാരിസ് മൂതൂർ ഫെയ്‌സ്ബുക്കിൽ കുറിച്ച് കുറിപ്പിൽ പറഞ്ഞു.ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

Leave a Reply