ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറും; എതിരിടാന്‍ ചെന്നൈയും ബംഗളൂരും, ടോസ് 7.30 ന്

0

ചെന്നൈ: ഐപിഎല്ലിന്റെ പതിനേഴാമത്തെ സീസണിന് ഇന്ന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം.

നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോനിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.

ഐപിഎല്ലിന്റെ ഫൈനലിലെത്തിയിട്ടും ഇതുവരെ കിരീട നേട്ടത്തിലെത്താത്ത ടീമാണ് ആര്‍സിബി. അതുകൊണ്ട് തന്നെ കിരീട വരള്‍ച്ചയെന്ന നാണക്കേടില്‍ കരകയറാനാകും ടീമിന്റെ ശ്രമം.

ചെന്നൈയെ സംബന്ധിച്ച് പുതിയ നായകന് കീഴിലുള്ള ആദ്യ മത്സരമാണ്. ധോനി നായക സ്ഥാനത്ത് നിന്ന് പിന്മാറിയ മത്സരം എന്ന നിലയില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്.ആര്‍സിബിയില്‍ വിരാട് കോഹ് ലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍,ദിനേശ് കാര്‍ത്തിക്ക് എന്നിങ്ങനെ പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് നിരയാണുള്ളത്. ചെന്നൈയില്‍ ധോനി, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും. ചെപ്പോക്കില്‍ ഏഴരയ്ക്ക് ടോസ്.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ കാണാം. ലൈവ് സ്ട്രീമിങ് ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ്. എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങ് കൊഴുപ്പിക്കും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.

Leave a Reply