സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി നടി ഗായത്രി ശങ്കർ. ലോകേഷും ശ്രുതി ഹാസനും ഒരുമിച്ചെത്തുന്ന ‘ഇനിമേൽ’ എന്ന റൊമാന്റിക് മ്യൂസിക് വിഡിയോയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ, എന്റെ തലവെട്ടി… എന്താണിത് ലോകേഷ്?’ എന്നാണ് ഗായത്രിയുടെ കുറിപ്പ്.
കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന 2022ൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥപാത്രത്തിന്റെ ജോഡിയായാണ് ഗ്രായത്രി എത്തിയത്. കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അതേസമയം ആക്ഷൻ ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ ലോകേഷ് റൊമാന്റിക് മ്യൂസിക് വിഡിയോയിൽ അഭിനയിക്കുന്നതിനെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിഡിയോയും ടീസർ ഇന്നലെ പുറത്തിറങ്ങിയതിന് പിന്നാലെതന്നെ വൈറലായി. കമല്‍ഹാസനാണ് ‘ഇനിമേലി’ൻ്റെ ഗാനരചന നിര്‍വഹിക്കുന്നത്. ദ്വാരകേഷ് പ്രഭാകറാണ് സംവിധാനം. ഛായാഗ്രഹണം ഭുവൻ ഗൗഡ നിർവഹിക്കുന്നു. മാർച്ച് 25-ന് മ്യൂസിക് വീഡിയോ പുറത്തിറങ്ങും.
Home entertainment ‘ഞാന്‍ പ്രണയിച്ചപ്പോള്‍ എന്‍റെ തലവെട്ടി, എന്താണിത് ലോകേഷ്?’ സംവിധായകനെ ട്രോളി ഗായത്രി