കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താല്‍; കാട്ടുപോത്ത് കുത്തിക്കൊന്ന കര്‍ഷകന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

0

കോഴിക്കോട്: തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, ആശുപത്രി, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടും പഞ്ചായത്ത് പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍ഡിഎഫ് അറിയിച്ചു.കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പാലാട്ടി എബ്രഹാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം കക്കയത്തേക്ക് കൊണ്ടുപോകും.

വൈകീട്ട് നാലുമണിയോടെ കക്കയം പള്ളിയിലാണ് സംസ്‌കാരം നടത്തുക. കുടുംബത്തിന് ഇന്ന് തന്നെ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here