കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 49,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6125 രൂപ നല്‍കണം.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് വില കുറയാന്‍ തുടങ്ങിയത്. രണ്ടു ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. സര്‍വകാല റെക്കോര്‍ഡായ 49,440 രൂപയില്‍ എത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് രണ്ടുദിവസത്തിനിടെ 440 രൂപ ഇടിഞ്ഞത്.