അനധ്യാപകർ മുതൽ പ്രധാന അധ്യാപിക വരെ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ തലപ്പത്തും വനിതകൾ; സമ്പൂർണ വനിതാധിപത്യവുമായി പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂൾ ; വാർഷികാഘോഷം മാർച്ച് 15ന്; നടി ശിവാനി സായ മുഖ്യാഥിതിയാകും

0

പെരുമ്പാവൂർ: പുല്ലുവഴി ഗവൺമെൻ്റ് എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് 15ന്. സിനിമ നടി ശിവാനി സായ മുഖ്യാഥിതിയാകും. ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് വനിതകളാണ്. അനധ്യാപകർ മുതൽ പ്രധാന അധ്യാപിക വരെ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ തലപ്പത്തും വനിതകൾ. പഞ്ചായത്ത് മെംബറും വനിത. അങ്ങനെ എല്ലാ മേഖലകളിലും സമ്പൂർണ വനിതാധിപത്യം. രായമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് 108 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ ഉള്ളത്. ഇത്രയും വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് ഇത്. മുന്നൂറിലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതലും പാവപ്പെട്ട വീടുകളിലെ കുട്ടികൾ. നിരവധി അഥിതി തൊഴിലാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. സർക്കാർ സ്കൂൾ ആണെങ്കിലും എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. പഠനത്തിൽ മാത്രമല്ല പാഠ്യേതര പദ്ധതികളിലും മികച്ച നിലവാരമുണ്ട്. അതിന് ഉദാഹരണമാണ് സബ് ജില്ല കലോൽസവ വേദികളിൽ ഇക്കുറി വാങ്ങിയ സമ്മാനങ്ങൾ. എൽ.എസ്.എസ് പരീക്ഷകളിലും മികച്ച വിജയം നേടിയ നിരവധി കുട്ടികൾ ഉണ്ട് ഇവിടെ.

ആരവം 2024

മാർച്ച് 15നാണ് ആരവം എന്ന പേരിൽ ആനിവേഴ്സറി നടക്കുന്നത്. വൈകിട്ട് 3ന് പൊതുസമ്മേളനം. എം.എൽ.എ എൽദോസ് കുന്നപ്പിളളിൽ, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി അജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപ ജോയി, ശാരദാ മോഹൻ (ജില്ലാ പഞ്ചായത്ത് മെമ്പർ), അംബിക മുരളിധരൻ (ബ്ലോക്ക് വൈസ് പ്രസിഡൻ്റ്), രാജി സിജു(വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ബിജു കുര്യാക്കോസ് (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സ്മിത അനിൽകുമാർ (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ) എന്നിവർ പങ്കെടുക്കും.

അനധ്യാപകർ മുതൽ പ്രധാന അധ്യാപിക വരെ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ തലപ്പത്തും വനിതകൾ; സമ്പൂർണ വനിതാധിപത്യവുമായി പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂൾ ; വാർഷികാഘോഷം മാർച്ച് 15ന്; നടി ശിവാനി സായ മുഖ്യാഥിതിയാകും 1

മുഖ്യാഥിതിയായി നായികനടി ശിവാനി സായ

ശിവാനി സായ സിനിമാ രംഗത്തെത്തുന്നത് മോഡലിംഗ് വഴിയാണ.് റാംപ് ഷോകൾ ചെയ്യുമായിരുന്നു. അതിനുശേഷം ഏതാനും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. കരിമുഖം, ലിലിത് എന്നിങ്ങനെ ചില ഹ്രസ്വചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തു.

അനധ്യാപകർ മുതൽ പ്രധാന അധ്യാപിക വരെ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ തലപ്പത്തും വനിതകൾ; സമ്പൂർണ വനിതാധിപത്യവുമായി പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂൾ ; വാർഷികാഘോഷം മാർച്ച് 15ന്; നടി ശിവാനി സായ മുഖ്യാഥിതിയാകും 2

2019-ൽ റിലീസായ ‘ശക്തൻ മാർക്കറ്റ്’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ശിവാനിയെ തേടി വന്നതോടെ ഈ കലാകാരിയുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടായി. തുടർന്ന് കുറെ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.

അനധ്യാപകർ മുതൽ പ്രധാന അധ്യാപിക വരെ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ തലപ്പത്തും വനിതകൾ; സമ്പൂർണ വനിതാധിപത്യവുമായി പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂൾ ; വാർഷികാഘോഷം മാർച്ച് 15ന്; നടി ശിവാനി സായ മുഖ്യാഥിതിയാകും 3

സഞ്ജു സാമുവൽ ഡയറക്ട് ചെയ്ത ‘കപ്പ്’ വിനു വിജയ് സംവിധാനം ചെയ്ത ‘ഇന്ദിര’ ജെക്‌സൺ ആന്റണിയുടെ ‘5 സെന്റും സെലീന’യും അജു കിഴുമലയുടെ ‘പൂരം പൂരാടം പൂരുരുട്ടാതി’.. തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളുടെയെല്ലാം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. 2024-ൽ ഇവ ഓരോന്നും റിലീസാകുന്നതോടെ ശിവാനി സായ സിനിമാരംഗത്ത് കൂടുതൽ ശ്രദ്ധേയമാകുകയും നല്ലൊരു സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

നിഥിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത ‘മധുവിധു’ എന്ന വെബ് സീരീസിലും ഒരു മുഖ്യ വേഷത്തിൽ ശിവാനി അഭിനയിച്ചിട്ടുണ്ട.് കഥാപാത്രത്തിന്റെ പേര് അമ്മിണി.

അമൽ കെ. ജ്യോതി ഡയറക്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന ‘ഗുമസ്തൻ ‘എന്ന സിനിമയിൽ ഒരു നല്ല വേഷം ചെയ്യുന്നുണ്ട്.
ശിവാനി സായ അറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസറാണ്. കുച്ചിപ്പുഡി നൃത്തം അവതരിപ്പിക്കുമായിരുന്നു. നൃത്തം ചെയ്യുമ്പോഴും സിനിമ ഒരു മോഹമായി മനസ്സിൽ കൊണ്ടു നടക്കുമായിരുന്നു.

മൂവാറ്റുപുഴയ്ക്കടുത്ത് പള്ളിച്ചിറങ്ങരയിലാണ് ശിവാനി സായയുടെ വീട്. വീടിനടുത്ത് നാട്യാർപ്പണ എന്ന ഡാൻസ് സ്‌കൂളിൽ കുച്ചിപ്പുഡി പ്രാക്റ്റീസ് ചെയ്യുന്നുണ്ട. ഗീതു രതീഷാണ് നൃത്ത അധ്യാപിക.

സ്ക്കൂളിൻ്റെ അമരത്ത് ഇവർ

എച്ച്.എം: ഉഷ പി.എം
പഞ്ചായത്ത് മെംബർ: ദീപ ജോയി
മുതിർന്ന അധ്യാപിക: അഖില രാജേഷ്
പി.ടി.എ : ആതിര ഷിബിൻ
എസ്.എം.സി: സജീന വിനോദ്
മാതൃസംഘം: അശ്വതി പി.വി

LEAVE A REPLY

Please enter your comment!
Please enter your name here