ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

0

ന്യൂഡല്‍ഹി: ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട് ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

15% മുതല്‍ 30% വരെ ഈടാക്കുന്ന മുന്‍ സമ്പ്രദായം പൊളിച്ചുമാറ്റാന്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അധികാരികള്‍ ഉത്തരവിട്ടതിന് ശേഷം, ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ ശ്രമങ്ങളാണ് തര്‍ക്കത്തില്‍ കലാശിച്ചത്. എന്നാല്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.Matrimony.com ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട ദിനമാണിത്. ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു’- മുരുകവേല്‍ ജാനകിരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഭാരത് മാട്രിമോണി ആപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയായ Matrimony.com, സമാന ആപ്പായ ജീവന്‍സതി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആല്‍ഫാബെറ്റ് നോട്ടീസ് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here