അമിത വൈദ്യുതി ഉപഭോഗം തടയാം; ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

0

തിരുവനന്തപുരം: അമിത വൈദ്യുതി ഉപഭോഗം തടയാന്‍ റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി.

റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനനുസരിച്ച് വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക, നാലു പേര്‍ അടങ്ങിയ കുടുംബത്തിന് 165 ലിറ്റര്‍ ശേഷിയുളള റെഫ്രിജറേറ്റര്‍ മതിയാകും. വലുപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടുമെന്നും കെഎസ്ഇബി നിര്‍ദേശത്തില്‍ പറയുന്നു.

റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബിഇഇ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച് സ്റ്റാര്‍ ഉളള 240 ലിറ്റര്‍ റെഫ്രിജറേറ്റര്‍ വര്‍ഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട് സ്റ്റാര്‍ ഉള്ളവ വര്‍ഷം706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റര്‍ വര്‍ഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയും.

LEAVE A REPLY

Please enter your comment!
Please enter your name here