എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

0

ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി.പിന്നാലെ ബന്ധുക്കൾ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply