ബംഗളൂരു: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 177 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 176 റണ്‍സ് നേടിയത്. 37 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. എട്ട് പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ടോസ് നേടിയ ബംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസി ആദ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിയെ ഇന്നിങ്‌സ് തുടങ്ങി അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നതായിരുന്നു പഞ്ചാബ് സ്വീകരിച്ച രീതി.
പഞ്ചാബ് സ്‌കോര്‍ 17 ല്‍ നില്‍ക്കെ എട്ട് റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ പുറത്തായതിന് പിന്നാലെ പ്രഭ് സിമ്രാന്‍ സിങ്ങും ധവാനും ചേര്‍ന്ന് പഞ്ചാബിനെ 72 എന്ന സുരക്ഷിത സ്‌കോറിലേക്ക് എത്തിച്ചിരുന്നു.72ല്‍ നില്‍ക്കെ മാക്‌സ്‌വെലിന്റെ പന്തില്‍ സിങ് പുറത്തായി. ലിയാം ലിവിങ്‌സറ്റണിനെ കൂട്ടുപിടിച്ച് ധവാന്‍ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 98ല്‍ നില്‍ക്കെ ലിവിങ്സ്റ്റണ്‍ പുറത്തായി (13 പന്തില്‍17). തൊട്ടടുത്ത പന്തില്‍ തന്നെ ധവാനും പുറത്തായതോടെ പഞ്ചാബ് പതറി. പിന്നീട് ഗ്രൗണ്ടിലെത്തിയ സാം കറനും(17 പന്തില്‍ 23) വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും കൂടിയാണ് സ്‌കോര്‍ 150ല്‍ എത്തിച്ചത്.
പിന്നാലെ സാം കറനെയും തൊട്ടിപിന്നാലെ ജിതേഷ് ശര്‍മ (20 പന്തില്‍ 27)യേയും പഞ്ചാബിന് നഷ്ടപ്പെട്ടു. അവാസന ഓവറില്‍ രണ്ടു സിക്‌സറുകളും ഒരു ഫോറുമായി ശശാങ്ക് സിങ് (8 പന്തില്‍ 21) നടത്തിയ പോരാട്ടമാണ് പഞ്ചാബിന ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.