ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത് 1കോടി 20 ലക്ഷത്തിന്റെ ഹെറോയിന്‍

0

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിനാണ് ആര്‍പിഎഫ് പിടികൂടിയത്. പട്‌ന- എറണാകുളം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് സംഭവം. ഒന്നാമത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ സീറ്റിന് അടിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. സോപ്പുപെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. പതിനാറ് സോപ്പുപെട്ടികളിലായി സൂക്ഷിച്ച 166ഗ്രാം ഹെറോയിന്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു കോടി ഇരുപത് ലക്ഷം രൂപ വിലവരും.എന്നാല്‍ ബാഗിന്റെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ബോഗിയില്‍ ഉണ്ടായിരുന്നവരോട് ആരാണ് ഉടമയെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടും ആരും മറുപടി പറഞ്ഞില്ല. തുടര്‍ന്ന് ബാഗ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹെറോയിന്‍ കോടതിയില്‍ ഹാജരാക്കും.

Leave a Reply