കങ്കണയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവിന് സീറ്റ് നഷ്ടമായി

0

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വനിതാ നേതാവിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി കോണ്‍ഗ്രസ്. വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കാണ് സീറ്റ് നഷ്ടമായത്.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജില്‍ സുപ്രീയ മത്സരിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടു. ഇത്തവണയും മഹാരാജ്ഗഞ്ജില്‍ സുപ്രിയ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ കങ്കണക്കെതിരെയുള്ള പരാമര്‍ശം വിനയായി. മഹാരാജ്ഗഞ്ജില്‍ കോണ്‍ഗ്രസ് ഇത്തവണ വീരേന്ദ്ര ചൗധരിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സുപ്രിയയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പാര്‍ട്ടി സാമൂഹിക മാധ്യമ മേധാവി എന്ന ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ളതിനാല്‍ മത്സരത്തില്‍ നിന്നും സ്വയം മാറി നില്‍ക്കുകയായിരുന്നു. തനിക്ക് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചുവെന്നുമാണ് സുപ്രിയ ശ്രീനാതെ പറയുന്നത്.

കങ്കണയുടെ ലോക്‌സഭാ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാതെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കങ്കണയുടെ ചിത്രം പങ്കുവയ്ക്കുകയും, കങ്കണയെ വളരെ നിന്ദ്യമായ രീതിയിൽ അപഹസിക്കുന്ന പരാമർശം പോസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ബി ജെ പി പ്രവർത്തകരിൽ നിന്നും ഉയർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here