‘ട്രെയിലർ കാണുമ്പോൾ പലതും തോന്നും’; ആരാധകർക്ക് മുന്നറിയിപ്പുമായി മമ്മൂട്ടി

0

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഭ്രമയുഗെ തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയതോടെ ആരാധകരുടെ പ്രതീക്ഷയും ഏറി. ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ സിനിമ കാണാൻ പോകുന്ന ആരാധകർക്ക് മമ്മൂട്ടി നൽകിയ മുന്നറിയിപ്പാണ് ശ്രദ്ധനേടുന്നത്.

ട്രെയിലർ കാണുമ്പോൾ പലതും തോന്നുമെന്നും എന്നാൽ ശൂന്യമായ മനസോടെ വേണം ചിത്രത്തെ സമീപിക്കാൻ എന്നുമാണ് താരം പറഞ്ഞത്. ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന് പറഞ്ഞ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വച്ചായിരുന്നു പ്രതികരണം.

ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ്

“ട്രെയിലർ കാണുമ്പോള്‍ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ പറ്റൂ. യാതൊരു മുന്‍വിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങള്‍ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ. ഈ സിനിമ കാണും മുന്‍പ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്” – മമ്മൂട്ടി പറഞ്ഞു.

ചിത്രം പുതു തലമുറയുടെ പുത്തൻ അനുഭവമായിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്. 18ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് ചിത്രം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്.

Leave a Reply