കുവൈറ്റില്‍ നിന്നും മുംബൈയിലെത്തിയ ബോട്ടില്‍ മൂന്നു തമിഴ്‌നാട്ടുകാര്‍; രാജ്യത്ത് അതിക്രമിച്ച് കയറിയതിന് കേസെടുത്തു

0

മുംബൈ: കുവൈറ്റില്‍ നിന്നും മുംബൈയില്‍ ബോട്ടിലെത്തിയ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്ത് അതിക്രമിച്ചു കയറി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ജോലിക്കായി കുവൈറ്റിലേക്ക് പോയത്. എന്നാല്‍ ഏജന്റ് ഇവരെ കബളിപ്പിച്ചു. മോശമായി പെരുമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ടു വരികയായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

സംശയകരമായ സാഹചര്യത്തിൽ തീരത്തെത്തിയ ബോട്ട് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോട്ടില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരം, രാജ്യത്ത് അനധികൃതമായി പ്രവേശിച്ചു എന്ന കുറ്റം ചുമത്തി കൊളാബ പൊലീസ് കേസെടുത്തു.

2008 ലെ മുബൈ ഭീകരാക്രമണത്തിനായി 10 പാക് ഭീകരര്‍ ഈ കടല്‍മാര്‍ഗത്തിലൂടെയാണ് രാജ്യത്ത് പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here