15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും ബിജെപിയില്‍; തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കം

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയനീക്കവുമായി ബിജെപി. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കം 18 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്.

അണ്ണാഡിഎംകെയില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നവരില്‍ പ്രധാന നേതാക്കള്‍. മുന്‍മന്ത്രി ഗോമതി ശ്രീനിവാസന്‍, മുന്‍ എംഎല്‍എ ആര്‍ ദുരൈസാമി, കരൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എ കെ വടിവേല്‍, കോണ്‍ഗ്രസ് നേതാവ് കെ ആര്‍ തങ്കരശ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മികച്ച നേട്ടം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ബിജെപി. എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചതോടെ, ബിജെപി സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

Leave a Reply