തമിഴ്‌നാട്ടില്‍ സീറ്റ് ധാരണയായി; സിപിഎമ്മിനും സിപിഐക്കും രണ്ട് വീതം സീറ്റുകള്‍

0

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും. ഇരുപാര്‍ട്ടികള്‍ക്കും രണ്ട് വീതം സീറ്റ് വീതം നല്‍കാന്‍ സഖ്യകക്ഷി യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അതേസമയം സീറ്റുകള്‍ എതാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

സിപിഎം സിറ്റിങ് സീറ്റായ കോയമ്പത്തൂരും മധുരയുമാണ് പാര്‍ട്ടി ആവശ്യപ്പെട്ട സീറ്റുകള്‍. അതേസമയം കോയമ്പത്തൂര്‍ സീറ്റിനായി ഡിഎംകെ സഖ്യകക്ഷിയായ മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സീറ്റിന്റെ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്താത്തത്. തിരുപ്പൂര്‍, നാഗപട്ടണം എന്നിവയാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 39 സീറ്റുകളില്‍ 38 എണ്ണവും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here