കണ്ണ് മൂടിക്കെട്ടി ബൈക്കില്‍ അയോധ്യയിലേക്ക്, 1600 കിലോമീറ്റര്‍ യാത്രയ്ക്ക് യുവാക്കള്‍

0

ഹൈദരബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കണ്ണ് മൂടിക്കെട്ടി ബൈക്ക് യാത്രയുമായി മജീഷ്യരായ രണ്ട് യുവാക്കള്‍. തെലങ്കാനയിലെ ഷംഷാബാദില്‍ നിന്നുള്ള മജീഷ്യരായ മാരുതി ജോഷിയും രാം കൃഷ്ണയുമാണ് രാമക്ഷേത്രത്തിലേക്ക് കണ്ണ് മൂടിക്കെട്ടി യാത്ര തിരിച്ചത്.

ഫെബ്രുവരി 23നാണ് ഇരുവരും അയോധ്യയിലേക്കുള്ള യാത്ര തുടങ്ങിയത്. റോഡ് യാത്രയുടെ സുരക്ഷയെ കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അയോധ്യയിലേക്ക് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. പൂര്‍ണ ആരോഗ്യവാന്‍മാരായ ഡ്രൈവര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് നിരത്തില്‍ നിരവധി ജീവനുകളാണ് നഷ്ടമാകുന്നത്. പകരം അന്ധരായവര്‍ ആരെയും ഉപദ്രവിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷയെക്കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിനായി തങ്ങള്‍ അയോധ്യയിലേക്ക് യാത്ര ചെയ്യുന്നു. കണ്ണ് മൂടിക്കെട്ടി 1600 കിലോമീറ്റര്‍ ദുരം സഞ്ചരിക്കുമെന്ന് ഇരുവരും പറഞ്ഞു.വിശ്രമിക്കുന്നിടങ്ങളില്‍ ഇരുവരും മാജിക് ഷോയും അവതരിപ്പിച്ചാണ് യാത്ര. കണ്ണ് മൂടിക്കെട്ടിയുള്ള തങ്ങളുടെ യാത്ര കണ്ട് ആളുകള്‍ അമ്പരക്കുന്നതായും മാരുതി ജോഷി പറഞ്ഞു. മാര്‍ച്ച് ഒന്നിന് അയോധ്യയില്‍ എത്തുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. ഒരു ദിവസം 200 കിലോമീറ്ററാണ് ഇവര്‍ സഞ്ചരിക്കുന്നത്. വിശ്രമമില്ലാതെ എട്ടുമാസത്തോളം ഇതിനായി ഇരുവരും പരിശീലനം നടത്തിയിരുന്നു.

ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. നരേന്ദ്രമോദിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ രാജ്യത്ത നിരവധി പ്രമുഖര്‍ പങ്കെടുത്തു. കര്‍ണാടക സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജാണ് ക്ഷേത്രത്തിലെ രാംലല്ലയുടെ വിഗ്രഹം നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here