സ്കൂള്‍ തുറക്കുന്നു; കുഞ്ഞു മനസിന്റെ ആകുലതകൾ നിസാരമാക്കരുത്, സ്ട്രെസ് പോസിറ്റീവ് ആയി കാണാൻ പഠിപ്പിക്കാം

0

പുത്തൻ ഉടുപ്പും ബാഗും സാധനങ്ങളുമെല്ലാമായി ആഘോഷപൂർവം നാളെ കുട്ടികൾ സ്കൂളുകളിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ഇതിൽ ആദ്യമായി മാതാപിതാക്കളെയും വീട്ടുകാരെയും പിരിഞ്ഞ് സ്കൂളില്‍ പോകേണ്ടി വരുന്ന കുട്ടികൾക്ക് ഉത്കണ്ഠയുണ്ടാവും. കുട്ടികളിലെ ഇത്തരം ആകുലതകൾ നിസാരമായി കാണരുത്. ഇത് അവരുടെ മാനസിക വികാസത്തെ ബാധിക്കും. അതിനാൽ മാതാപിതാക്കൾ ഇടപെട്ട് ഈ ആകുലതകൾ മാറ്റിയെടുക്കേണ്ടതുണ്ട്.

മാറ്റങ്ങളോടും വെല്ലുവിളികളോടും ഉള്ള ഒരു സാധാരണ പ്രതികരണമാണ് ഈ സമ്മർദ്ദം. മോശം സംഭവങ്ങളെ തുടർന്ന് മാത്രമല്ല സമ്മർദ്ദങ്ങൾ ഉണ്ടാവുക. വരാനിരിക്കുന്ന നല്ല സന്ദർഭങ്ങളും ( പുതിയ പ്രവർത്തനങ്ങൾ, അവധിക്കാലം, മത്സര വേദി) സമ്മർദ്ദത്തിന് കാരണമാകും. ലക്ഷ്യങ്ങളിലേക്ക് നീങ്ങാനും അവരുടെ പരിശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയപരിധി പാലിക്കാനും സമ്മർദ്ദം അവരെ സഹായിക്കും. ഇത്തരത്തിലുള്ള പോസിറ്റീവ് സമ്മർദ്ദം കുട്ടികളെ ആത്മവിശ്വാസവും കഴിവുകളും വളർത്താൻ സഹായിക്കും.എന്നാൽ തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ സമ്മർദ്ദം കുട്ടികളിൽ വിപരീതഫലം ഉണ്ടാക്കാം. ഇത് അവരെ പ്രതിരോധത്തിലാക്കും. കുട്ടികൾക്ക് ആവശ്യത്തിന് പിന്തുണയോ ഇടവേളയോ ലഭിച്ചില്ലെങ്കിൽ അവരുടെ സമ്മർദ്ദം ദോഷകരമാവുകയും കാലക്രമേണ അത് കുട്ടികളിൽ മാനസിക-ശരീരിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. കുട്ടികളിലെ സമ്മർദ്ദം ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും അവരെ സഹായിക്കാൻ തീർച്ചയായും രക്ഷിതാക്കൾക്ക് കഴിയും.

കുട്ടികളെ സമ്മര്‍ദ്ദം നേരിടാന്‍ തയ്യാറാക്കാം

ലക്ഷ്യങ്ങളും വെല്ലുവിളിയും മാറ്റങ്ങളും നേരിടാൻ സമ്മർദ്ദത്തെ പോസിറ്റീവ് ആയി കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്. ഉദ്ദാ. കൃത്യ സമയത്ത് സ്കൂളിൽ എത്തേണ്ടതിന്റെ കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ എല്ലാം തയ്യാറാക്കി നൽകുന്നു. എന്നാൽ ഇത് അവരിൽ കോപ്പിയിങ് ശീലം ഇല്ലാതാക്കും. പോസിറ്റീവ് സ്ട്രെസ് എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ ഇത് കുട്ടികളെ സഹായിക്കില്ല. പകരം, അവർക്കായി അത് ചെയ്യാതെ എങ്ങനെ തയ്യാറാകണമെന്ന് കുട്ടികളെ പഠിപ്പിക്കുക. ഇതിന് കൂടുതൽ സമയവും ക്ഷമയും ആവശ്യമാണെങ്കിലും അവരുടെ ആത്മവിശ്വാസത്തെയും മാനസിക വികാസത്തെയും വളർത്താൻ ഇത് സഹായിക്കും.കുട്ടികൾക്ക് ഇടവേള ആവശ്യമാണ്. കളിക്കാനും വരയ്ക്കാനും പുസ്തകം വായിക്കാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ആയിരിക്കാനും അവർക്ക് സമയം നൽകുക. ഇത് സമ്മർദ്ദം കുറയ്ക്കുന്ന പോസിറ്റീവ് വികാരങ്ങൾ അനുഭവിക്കാൻ കുട്ടികളെ സഹായിക്കും.

കുട്ടികൾ സമ്മർദ്ദത്തിലൂടെ കടന്നു പോകുമ്പോൾ അവർക്കൊപ്പമിരുന്ന് സംസാരിക്കുക. കൂടെയുണ്ടെന്ന വിശ്വാസം നൽകുക. പുതിയ കാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോൾ അവർക്ക് കൂടുതൽ പിന്തുണ നൽകുക. അഭിനന്ദിക്കുക.നീണ്ടു നിൽക്കുന്ന സമ്മർദ്ദം, ട്രോമ നൽക്കുന്ന സമ്മർദ്ദം എന്നിവയിൽ നിന്നും അവരെ അകറ്റി നിർത്തുക. ആഘാതവും പിരിമുറുക്കവും അവരെ ദുർബലരോ ഉത്കണ്ഠാകുലരോ അല്ലെങ്കിൽ സ്വയം ഉറപ്പില്ലാത്തവരോ ആയിത്തീര്‍ക്കും. അവർക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഒരു വ്യക്തിയെന്ന നിലയിൽ അവർ ആരാണെന്നും അറിയുന്നത് കുട്ടികളെ വീണ്ടും ആത്മവിശ്വാസമുള്ളവരാക്കും.

Leave a Reply