നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേർക്ക് പരിക്ക്

0

പത്തനംതിട്ട: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡിൽ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം.കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here