മണ്ണൂർ- പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്

0

പെരുമ്പാവൂർ:മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും , പി വി ശ്രീനിജിൻ എംഎൽഎയും സംയുക്തമായി അറിയിച്ചു .2016 ൽ 23.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച റോഡ് 2018 ലാണ് പുനർനിർമ്മാണം ആരംഭിച്ചത്.കിഫ്ബി മാനദണ്ഡം പാലിക്കപ്പെടാത്തതിനാൽ വരിക്കാട് ഷാപ്പ് മുതൽ വെങ്ങോല വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം പ്രവൃർത്തിയിൽ നിന്ന് ഒഴിവാക്കിയിരുന്നു .ബാക്കിയുള്ള 9 കിലോമീറ്റർ ദൂരം വരുന്ന റോഡ് ബിഎം &ബിസി നിലവാരത്തിൽ ഉയർത്തിയിട്ടുണ്ട്.കലുങ്കുകൾ , കാനകൾ , സംരക്ഷണഭിത്തികൾ , റോഡ് ഗതാഗത സുരക്ഷാ ഇനങ്ങളായ റോഡ് മാര്‍ക്കിംഗ് , ദിശ ബോർഡുകൾ , മുന്നറിയിപ്പ് ബോർഡുകൾ , ക്രാഷ് ബാരിയർ ,റോഡ് സ്റ്റഡുകൾ മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രധാനപ്പെട്ട രണ്ടുമൂന്ന് ജംഗ്ഷനുകളിൽ ഇനിയും നിർമ്മാണ വേലകൾ പൂർത്തീകരിക്കാനുണ്ട്.ആദ്യ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തിൽ ടെർമിനേറ്റ് ചെയ്ത വർക്കാണിത്. ബാലൻസ് പ്രവർത്തികൾ കഴിഞ്ഞ മാർച്ച് മാസത്തിൽ രാജേഷ് മാത്യു ആൻ്റ് കമ്പനി ഏറ്റെടുത്തതിനെ തുടർന്നാണ് അതിവേഗം ടാറിങ് പൂർത്തീകരിക്കാനായത് .ക്രാഷ് ബാരിയർ ,റോഡ് മാർക്കിങ് ,മറ്റ് റോഡ് സേഫ്റ്റി ഇനങ്ങളുടെ പ്രവൃർത്തികൾ ഇവ പുരോഗതിയിൽ ആയിരിക്കുന്ന വേളയിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നുള്ളവർക്ക് ആലുവ കളമശ്ശേരി ഭാഗങ്ങളിലേക്ക് ഏറ്റവും എളുപ്പം എത്തുവാനുള്ള പാതയാണിത് .വളയൻചിറങ്ങര ജംഗ്ഷനിൽ രാവിലെ 10 മണിക്ക് റോഡിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും .വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാലയിലാണ് പൊതുസമ്മേളനം സജ്ജീകരിച്ചിരിക്കുന്നത് .എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശ്രീ പി വി ശ്രീനിജിൻ എംഎൽഎ ആമുഖ പ്രഭാഷണം നടത്തും . കിഎഫ്ബി പ്രൊജക്റ്റ് ഡയറക്ടർ അശോക് കുമാർ എം സ്വാഗതം ആശംസിക്കും. ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന സമ്മേളനത്തിൽ ശ്രീ ബെന്നി ബഹനാൻ മുഖ്യാതിഥിയാകും . എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മനോജ് മൂത്തേടൻ ,കെഎസ്ഇബി ടീം ലീഡർ മഞ്ജുഷ പി ആർ ,ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ് ,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാരായ എ ടി അജിത് കുമാർ , അൻവർ അലി , റസീന പരീത് ,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബിക മുരളീധരൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ പി അജയകുമാർ , ഷിഹാബ് പള്ളിക്കൽ , ബിൻസി ബൈജു ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈമി വർഗീസ് ,പി എം നാസർ ,അഡ്വ ഉമാമഹേശ്വരി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്വാതി രമ്യാദേവ് ,സജന നസീർ ,അശ്വതി രതീഷ് , ബീന ഗോപിനാഥ് ,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയ് പൂണേലിൽ ,സുബിൻ എൻ എസ് ,ജയേഷ് കെ കെ ,ബിന്ദു ഷിബു , അബിൻ ഗോപിനാഥ് ,ഷംല നാസർ , പ്രിയദർശിനി റ്റി റ്റി ,രാജിമോൾ രാജൻ ,ലക്ഷ്മി റെജി , ബേസിൽ കുര്യാക്കോസ് ,കെ പി വിനോദ് കുമാർ ,രണ്ട് നിയോജകമണ്ഡലങ്ങളിലെയും രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും .കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ പി ജയരാജൻ നന്ദി രേഖപ്പെടുത്തും .ഇരുപതിലേറെ വർഷങ്ങൾക്കു മുമ്പാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് അവസാനമായി ടാർ ചെയ്തത് .ജനങ്ങളുടെ ദീർഘനാളത്തെ പരാതികൾക്കാണ് ഇതോടെ വിരാമാമയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here