നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണു; യുവാവിനെ റോഡില്‍ എത്തിച്ചത് രണ്ട് കിലോമീറ്റര്‍ കമ്പില്‍ക്കെട്ടി തോളില്‍ ചുമന്ന്; ആശുപത്രിയിലേക്ക് ദുരിതയാത്ര

0

പാലക്കാട്: നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെ റോഡിലെത്തിക്കാന്‍ തുണിമഞ്ചലില്‍ ചുമന്ന് ഊരുകാര്‍ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ ദൂരം. പാലക്കാട് ജില്ലയിലെ അഗളിയിലാണ് സംഭവം.

പുതൂര്‍മേല ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൈതാനത്ത് തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപമുണ്ടായിരുന്നവര്‍ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി രണ്ടു കിലോമീറ്റര്‍ ദൂരം ചുമന്ന് റോഡില്‍ എത്തിക്കുകയായിരുന്നു. ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതി കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply