ചെന്നൈ: തമിഴ്‌നാട്ടിലെ വിധുരനഗറിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. 9 പേര്‍ സംഭവസ്ഥലത്തവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഗ്നിശമനാ സേനാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.