പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ പുലര്‍ച്ചെ 3 മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം.

എം ജി റോഡ്, രാജാജി ജംഗ്ഷന്‍, ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍, കടവന്ത്ര, തേവര- മട്ടുമ്മല്‍ ജംഗ്ഷൻ, തേവര ഫെറി, സ്വിഫ്റ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here