കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീവെച്ചു

0

കോഴിക്കോട് : ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചു.ഇന്നലെയാണ് യൂണിയന്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയന്‍ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയില്‍ കണ്ടത്. കോളേജ് അധികൃതരും യൂണിയന്‍ ഭാരവാഹികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോളേജിലെ യൂണിയന്‍ ഓഫീസിന്റെ രണ്ടു മുറികളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫര്‍ണിച്ചറും കത്തി നശിച്ചിരുന്നു. കോളേജിലെ യൂണിയന്‍ കെ എസ യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയന്‍ ഓഫീസാണ് തീവെച്ച നശിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിയന്‍ ഭാരവാഹകളുടെ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുന്നുണ്ട്. തീവെച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here