കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

0

തൃശൂര്‍: കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38)വെട്ടിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച 2 മക്കള്‍ക്കു പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പരിക്കേറ്റ അഭിനവ്, അനുരാഗ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഷീജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here