‘അമ്പും വില്ലുമായി മോദി’- നാലര അടി നീളം, കൊത്തിയെടുത്തത് മരത്തിൽ

0

കൊച്ചി: മറൈൻഡ്രൈവിൽ നടന്ന ബിജെപി ശക്തികേന്ദ്ര ചുമതലക്കാരുടെ സമ്മേളനത്തിൽ ശ്രദ്ധേയമായത് സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത് അമ്പും വില്ലും. കൊത്തു പണികൾക്കായി എടുക്കുന്ന കുമിൾ മരത്തിലാണ് ഇതിന്റെ നിർമിതി.

നാലര അടി നീളമുള്ള ഈ അമ്പും വില്ലും നിർമിച്ചത് ചമ്പക്കരയിലെ റാഫേൽ ബിനുവാണ്. മരത്തിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന റാഫേൽ ബിനു ഒറ്റ ദിവസം കൊണ്ടാണ് ഇത് നിർമിച്ചത്. ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here