കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ

0

കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ. 2024 മാർച്ച് 29,30 ,31 എന്നീ ദിവസങ്ങളിൽ നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഈ ഇവന്റിൽ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിങ് അത്ലറ്റുകൾ വിവിധ ഭാഗങ്ങളിൽ പരസ്പരം മത്സരിക്കും എന്നും മന്ത്രി പറഞ്ഞു.

 

ഇന്ത്യയിലെ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ സർഫിംഗ് ഇനത്തിന്റെ ക്യാപിറ്റൽ സ്റ്റേറ്റ് ആക്കി മാറ്റുവാനും ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്ടർ സ്പോർട്സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായികവിനോദം ആസ്വദിക്കുവാനും ഇത് അവസരം ഒരുക്കും. കേരളത്തിന്റെ പ്രധാന കേന്ദ്രമായി ഇതിലൂടെ വർക്കലയെ ഇന്ത്യയിൽ തന്നെ പരിചയപെടുത്തുവാനും കഴിയും എന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here