മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ലെന്ന് കെ മുരളീധരൻ

0

മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ തൃശ്ശൂരിൽ നടന്ന ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ റാലി കൊണ്ട് ബിജെപിക്ക് കേരളത്തിൽ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രി വിളിച്ചപ്പോൾ പലരും പോയെങ്കിലും അതൊന്നും ബിജെപി വോട്ടാകില്ല. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും സമ്മേളനത്തിനും റാലിക്കും ആളുകൾ വരും. അത് വോട്ടാകില്ല. ഇടക്കിടെ ബിജെപി സ്വർണ്ണക്കടത്ത് പിണറായിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ‘മോദിയുടെ ഗാരൻറി’ എന്ന മുദ്രാവാഖ്യത്തിൽ ഊന്നി ലോക്സഭ പ്രചരണം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാന മന്ത്രിയുടെ തൃശ്ശൂർ പ്രസംഗം സജീവ ചർച്ചയാക്കും. മോദിയുടെ സന്ദർശനത്തിനു ശേഷം ചേർന്ന നേതാക്കളുടെ യോഗത്തിൽ ആണ് തീരുമാനം. കേന്ദ്ര സർക്കാർ നേട്ടം ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള മികച്ച പ്രയോഗമാണ് ‘മോദിയുടെ ഗാരൻറി’ എന്നാണ് സംസ്ഥാന ബിജെപിയുടെ വിലയിരുത്തൽ.

Leave a Reply