ഡല്‍ഹിയില്‍ അതിശൈത്യം; വായുമലിനീകരണവും രൂക്ഷം

0

 

 

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം രൂക്ഷം.

വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ കുറഞ്ഞ താപനില അഞ്ച് മുതല്‍ ഏഴു ഡിഗ്രിയായി തുടരുമെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ഡല്‍ഹിയില്‍ വായു മലിനീകരണവും രൂക്ഷമാണ്.

 

കനത്ത മൂടല്‍ മഞ്ഞ് റെയില്‍-വ്യോമഗതാഗതത്തെ ബാധിച്ചു. ഇരുപതോളം വിമാനങ്ങളും മുപ്പത് ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തിയത്.

ഹിമാചല്‍ പ്രദേശിലെ പാര്‍വതി- കാന്‍ഗ്ര താഴ്വാരകള്‍, കശ്മീര്‍- ലഡാഖ് മേഖലകള്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ചയും സജീവമായിട്ടുണ്ട്.

അപകടസാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

 

ശൈത്യം കടുത്തേതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചു. ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നവരുടെ എണ്ണം കൂടിിയതയും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

 

ad- Tritiny Group

LEAVE A REPLY

Please enter your comment!
Please enter your name here