കുടുംബസമേതം ഭാഗ്യ; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താര പുത്രി

0

വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ഭര്‍ത്താവ് ശ്രേയസ് മോഹനും കുടുംബത്തോടുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അടുത്തിടെ നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ഭാഗ്യയുടേത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവദമ്പതികളെ അനുഗ്രഹിച്ച് ആശിര്‍വദിച്ചു. മലയാളത്തിന്‍റെ പ്രമുഖ താരങ്ങളെല്ലാം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് ഗുരുവായൂരിലെ വിവാഹത്തിനും എറണാകുളത്ത് വെച്ച് നടന്ന റിസപ്ഷനും പങ്കെടുത്തത്.

ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാർവതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിരയാണ് അതിഥികളായി എത്തിയത്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും.

LEAVE A REPLY

Please enter your comment!
Please enter your name here