ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്: തെരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചു

0

 

 

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച് കോൺഗ്രസ്. കേരളം,രാജസ്ഥാൻ, മധ്യപ്രദേശ് അടക്കം 9 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. കേരളത്തിലെ സമിതിയിൽ കെ സുധാകരനാണ് അധ്യക്ഷൻ. വി ഡി സതീശൻ, കെ സി വേണുഗോപാൽ, എ കെ ആന്റണി, രമേശ് ചെന്നിത്തല, ശശി തരൂർ , വി എം സുധീരൻ തുടങ്ങിയവരും സമിതി അംഗങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ സമിതിയിൽ 10 എംപിമാരും ഉൾപ്പെടുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെ എസ് യു അധ്യക്ഷന്മാർ അടക്കം 4 എക്‌സ് ഒഫീഷ്യോ അംഗങ്ങളെ കൂടി ചേർത്താണ് 37 പേരടങ്ങുന്ന സമിതി രൂപീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 255 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തയാറെടുക്കുകയാണ്. നിലപാട് സഖ്യകക്ഷികളെ അറിയിക്കും. ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. 2019 ല്‍ 421 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here