മകരജ്യോതി ദര്‍ശനപുണ്യത്തിനായി ശബരിമലയില്‍ ഇന്നും തീര്‍ത്ഥാടകരുടെ നീണ്ട നിര; പത്ത് പോയിന്റുകളിലും ഇന്നേ തിരക്ക്

0

ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയ തീര്‍ത്ഥാടകരുടെ നീണ്ട നിര. സന്നിധാനത്ത് പര്‍ണശാലകളില്‍ ഉള്‍പ്പെടെ ഭക്തജന പ്രവാഹം. തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. നാളെ വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പ് തിരുവാഭരണ ഘോഷയാത്ര സോപാനത്തെത്തും.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത് ഇന്ന് തിരക്ക് കൂടുതലാണ്. ഇന്ന് വെര്‍ച്വല്‍ ക്യൂ 50,000 ആയി നിശ്ചയിച്ചിരുന്നെങ്കിലും തീര്‍ത്ഥാടക പ്രവാഹം കുറവില്ലാതെ തുടരുകയായിരുന്നു. പാണ്ടിതാവളമുള്‍പ്പെടെ മകരജ്യോതി ദര്‍ശനം ലഭിക്കുന്ന പത്ത് പോയിന്റുകളിലും തിരക്ക് വര്‍ധിച്ചു.

Leave a Reply