മുട്ടിൽ മരംമുറി കേസ്; കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും

0

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ അനുമതി തേടിയുള്ള വനം വകുപ്പിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. സൗത്ത് വയനാട് ഡിഎഫ്ഒ നൽകിയ ഹർജി കൽപ്പറ്റ പ്രിസൻപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്.

നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. ദീർഘ നാളായി ഇങ്ങനെ കിടക്കുന്നതിനാൽ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലേലം ചെയ്യാൻ അനുമതി തേടിയത്.

ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ. പ്രതിഭാഗത്തിന്റെ വാദമാകും ഇന്ന് കോടതി കേൾക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here