യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് അക്രമ സമരം; ഒരാൾ കൂടി അറസ്റ്റിൽ

0

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അക്രമ സമരത്തിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവ് കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന ചെയർമാൻ സാജൻ ലാലാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ വെച്ചാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഡി സതീശൻ ഒന്നാം പ്രതിയായ കേസിൽ അഞ്ചാം പ്രതിയാണ് സാജൻ ലാൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here