അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി വി.എന്‍ വാസവന്‍

0

 

കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വര്‍ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് സര്‍ക്കാര്‍ പുലര്‍ത്തുന്ന മത നിരപേക്ഷ മൂല്യങ്ങളുടെ ഫലമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. കിടപ്പാടം, വിദ്യാഭ്യാസം, ആഹാരം എന്നിവ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണം. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറണം. നാലു ലക്ഷത്തില്‍പരം വീടുകള്‍ ഭവനരഹിതര്‍ക്ക് ഇതിനകം നിര്‍മിച്ചു നല്‍കി. 600 രൂപയില്‍ നിന്ന് 1600 രൂപയായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച സര്‍ക്കാരാണിത്. ക്രിസ്തുമസിന് മുന്‍പ് സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

 

ആദ്യ മന്ത്രിസഭ യോഗത്തിന്റെ ചരിത്രപരമായ തീരുമാനം അതിദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു. കടത്തിണ്ണകളില്‍ അന്തിയുറങ്ങിയ മനുഷ്യരെയടക്കം പുനരധിവസിപ്പിച്ചു കൊണ്ട് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറും. അന്തര്‍ദേശീയ നിലവാരമുള്ള പത്ത് തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായിരിക്കുകയാണ്. മലയോര, തീരദേശ ഹൈവേ വികസനത്തിനടക്കം 5,800 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.

 

ഗെയില്‍ പൈപ്പ് ലൈന്‍, വാട്ടര്‍ മെട്രോ കെ ഫോണ്‍ എന്നിവയാഥാര്‍ത്ഥ്യമാക്കി. ശബരിമല എയര്‍പോര്‍ട്ട് പരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുക്കലിലേക്ക് കടന്നു ‘അബ്രാഹ്‌മണരെ പൂജാരികളാക്കി മാറ്റിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ലോക കേരള സഭ, താലൂക്ക് തല അദാലത്ത്, കേരളീയം എന്നീ പരിപാടികളുടെ ബഹിഷ്‌ക്കരണ തുടര്‍ച്ചയാണ് നവകേരള സദസിലും പ്രതിപക്ഷം തുടരുന്നത്. പ്രതിപക്ഷ എതിര്‍പ്പുകളെ തള്ളിക്കളഞ്ഞ് വന്‍ ജനാവലിയാണ് പരിപാടിയിലെത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here