യുഡിഎഫ് വിചാരണ സദസിന് ശനിയാഴ്ച തുടക്കം

0

 

 

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻറെ നവ കേരള യാത്രയ്ക്കെതിരേ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ശനിചാഴ് ആരംഭിക്കും. ദുർഭരണത്തിനും അഴിമതിക്കും എതിരേ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി കുറ്റവിചാരണ നടത്തുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

 

ഡിസംബർ 31 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസുകളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേമത്ത് കെപിസിസി പ്രസിഡൻറ് കെ.സുധാകരനും താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിചാരണ സദസുകളുടെ ഉദ്ഘാടനം നിർവഹിക്കും.

 

ഉച്ചയ്ക്ക് മൂന്നു മുതൽ 6 വരെയാണ് സദസ് സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസുകൾ യുഡിഎഫ് എംപിമാർ, എംഎൽഎമാർ മറ്റു നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here