ശബരിമലയിൽ സംസ്ഥാന സർക്കാർ ഒരുക്കുന്നത് മികച്ച സൗകര്യങ്ങൾ; നാഗാലാൻഡ് ഗവർണർ എൽ. ഗണേശ്

0

 

 

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസർക്കാർ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും നാഗാലാൻഡ് ഗവർണർ എൽ. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകൾ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

 

ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോൾ ഭക്തരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. അതനുസരിച്ചുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയിൽ പങ്കുകൊണ്ടു. സഹോദരനായ എൽ. ഗോപാലൻ, സഹോദരപത്നി ചന്ദ്ര ഗോപാലൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here