‘അക്രമത്തിന്റെ കോഡായി കാണേണ്ടതില്ല,കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചത് ‘; കെ. രാജൻ

0

കല്യാശേരി പ്രശ്‌നത്തില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ടതില്ലെന്നും മന്ത്രി കെ. രാജന്‍. നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച പുതിയ മോഡലാണ്. 136 മണ്ഡലങ്ങളിലാണ് നവകേരള സദസ് പര്യടനം പൂര്‍ത്തിയാക്കി. നവകേരള സദസിലെ പരാതികള്‍ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സര്‍ക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തിയതി മുതല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഇപ്പോള്‍ എത്ര ബാക്കി എന്ന് പരിശോധിക്കൂവെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തകരെ അക്രമിക്കാനോ ബോധപൂര്‍വ്വം കേസെടുക്കാനോ സര്‍ക്കാരിന് ആഗ്രഹമില്ല. ഇടതുമുന്നണിക്ക് അത്തരം നയം ഇല്ല. സംഭവം സംബന്ധിച്ച് ഓരോ പാര്‍ട്ടിയും മുന്നണിയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസിനിടെ ഗവര്‍ണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണ്. ബില്ലുകള്‍ ഗവര്‍ണര്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്താണ് പറയുന്നത്. പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറി. പ്രതിപക്ഷം ആത്മ പരിശോധന നടത്തണം. ബി ജെ പിയുടെ സ്‌നേഹ യാത്ര എന്താണ്?. കേരളത്തോട് സ്‌നേഹമുണ്ടെങ്കില്‍ തരാനുള്ള പണം തന്ന് തീര്‍ക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here