എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

0

 

എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ്. വത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പഠിപ്പ് മുടക്കുന്നത്. തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ വളയൻ സമരവും ഇന്ന് നടക്കും. രാവിലെ 12 മണി മുതൽ രാജ്ഭവൻ വളയൽ സമരം ആരംഭിക്കും.

 

ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആർഎസ്എസ് പദ്ധതിയിടുന്നു. ഇതിന് ചുക്കാൻ പിടിക്കാൻ ഗവർണർ ഇറങ്ങിയിരിക്കുകയാണ്. സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here