ശബരിമലയിൽ വൻ ഭക്തജനപ്രവാഹം; മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം

0

 

 

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. 41 ദിവസത്തെ മണ്ഡല തീർത്ഥാടനത്തിന് ഇന്ന് സമാപനമാകും. രാവിലെ 10.30നും 11.30നും ഇടയിൽ തങ്കഅങ്കി ചാർത്തി മണ്ഡല പൂജ നടക്കും. പതിവ് പൂജാ കർമ്മങ്ങൾ പൂർത്തിയാക്കി രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെയാണ് മണ്ഡല തീർത്ഥാടനത്തിന് സമാപനമാകുന്നത്.

 

അയ്യപ്പ ദർശനത്തിനായി പതിനായിര കണക്കിന് ഭക്തർ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണ്. ശബരിപീഠം മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട നിര തുടരുകയാണ്. പരമാവധി ഭക്തർക്ക് ദർശനം ലഭിക്കാൻ ആവശ്യമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്ന് രാത്രി അടയ്ക്കുന്ന ക്ഷേത്ര നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം വീണ്ടും തുറക്കും. ജനുവരി 15 ന് ആണ് മകരവിളക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here